മണിപ്പൂരിൽ ബിരേൻ സിംഗ് സർക്കാരിന് തിരിച്ചടി.
ഇംഫാൽ: കുക്കി-മെയ്തെയ് കലാപം രൂക്ഷമായ മണിപ്പൂരിൽ ബിരേൻ സിംഗ് സർക്കാരിന് തിരിച്ചടി. കുക്കി ഗോത്ര വർഗ പാർട്ടി ബിരേൻ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. രണ്ട് എംഎൽഎമാരുള്ള കുക്കി പീപ്പിൾസ് അലൈൻസ് പാർട്ടിയാണ് (കെപിഎ) പിന്തുണ പിൻവലിച്ചത്.
ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി കെപിഎ അധ്യക്ഷൻ ടോങ്മാങ് ഹാക്കിപ്പ് ഗവർണർക്ക് കത്ത് നൽകി. കെപിഎ പിന്തുണ ഇല്ലെങ്കിലും 60 അംഗ നിയമസഭയിൽ സർക്കാരിന് ഭൂരിപക്ഷ നഷ്ടമാകില്ല.
നിലവിലെ സ്ഥിതി ശ്രദ്ധയോടെ പരിശോധിക്കുന്പോൾ സർക്കാരിന് പിന്തുണ നൽകുന്നതിൽ അർഥമില്ലെന്ന് ടോങ്മാങ് ഹാക്കിപ്പ് കത്തിൽ ചൂണ്ടിക്കാട്ടി.