കുവെെറ്റിലെ കോഓപ്പറേറ്റീവ് സൊസൈറ്റികളിൽ ജോലി ചെയ്യുന്ന മലയാളികൾക്ക് തൊഴിൽ നഷ്ടമാകും.
കുവെെറ്റ്: കുവെെറ്റിലെ കോഓപ്പറേറ്റീവ് സൊസൈറ്റികളിൽ ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെ 150 വിദേശികൾക്ക് തൊഴിൽ നഷ്ടമാകും. ജുലെെ മുതൽ ആണ് നിയമം നടപ്പിലാകുക. സീനിയർ സൂപ്പർവൈസർ, സൂപ്പർവൈസർ തസ്തികകളിൽ സ്വദേശികളെ നിയമിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് വിദേശികളെ പിരിച്ചു വിടാൻ തീരുമാനിച്ചിരിക്കുന്നത്.
ഭാവിയിൽ മറ്റു തസ്തികകളിലേക്കും സ്വദേശിവത്കരണം വ്യാപിപ്പിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. സാമൂഹിക കാര്യ മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ എന്നിവയുമായി സഹകരിച്ചാണ് കുവെെറ്റ് പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നത്.
വിദേശ തൊഴിലാളികളെ ഒഴിവാക്കി വിവിധ മേഖലകളിൽ യോഗ്യതയുള്ള സ്വദേശികളെ നിയമിക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമയുള്ള പദ്ധതികളുമായി മുന്നോട്ടു പോകുമെന്ന് കുവെെറ്റ് അധികൃതർ അറിയിച്ചു. പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, പ്രവാസി തൊഴിലാളികളെ ആശ്രയിക്കുന്നത് കുറക്കുക, പ്രദേശിക തൊഴിലാളികൾക്കിടയിൽ മത്സരശേഷി വർധിപ്പിക്കുക തുടങ്ങിയവയാണ് ലക്ഷ്യം വെക്കുന്നത്.