BreakingCrimeKerala

കിഫ്‌ബി മസാല ബോണ്ട്‌: തോമസ് ഐസക്കിനെതിരെ കുരുക്ക് മുറുക്കി ഇഡി

കൊച്ചി: കിഫ്‌ബി മസാല ബോണ്ട്‌ കേസില്‍ കുരുക്ക് മുറുക്കി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ്. കേസുമായി ബന്ധപ്പെട്ട് മുൻ ധനമന്ത്രി തോമസ് ഐസക് നല്‍കിയ മറുപടി ഇഡി തള്ളി. മസാല ബോണ്ട്‌ ഇറക്കിയതിൽ തോമസ് ഐസക്കിന് വ്യക്തമായ പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. കിഫ്‌ബിയുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ തോമസ് ഐസകിന് കഴിയില്ല. കിഫ്‌ബിയുടെ യോഗ തീരുമാനങ്ങൾക്ക് അംഗീകാരം നൽകിയത് തോമസ് ഐസക് ആണെന്നും ഇഡി കണ്ടെത്തൽ.

Leave a Reply

Your email address will not be published. Required fields are marked *