BreakingCrimeOthers

കര്‍ണാടകയിൽ ഗണേശ വിഗ്രഹ ഘോഷയാത്രയ്ക്ക് നേരെ കല്ലേറ്.

മാണ്ഡ്യ : കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലെ നാഗമംഗലയില്‍ ഗണേശ വിഗ്രഹ ഘോഷയാത്രയ്ക്ക് നേരെ കല്ലേറ്. ഗണേശ വിഗ്രഹങ്ങള്‍ നിമഞ്ജനത്തിനായി കൊണ്ടുപോകുന്നതിനിടെയാണ് കല്ലേറുണ്ടായത്. പ്രദേശത്തെ മുസ്ലീം പള്ളിയ്ക്കടുത്ത് വെച്ചാണ് ഘോഷയാത്രയ്ക്ക് നേരെ കല്ലേറും ചെരിപ്പേറുമുണ്ടായതെന്ന് ബിജെപി വൃത്തങ്ങള്‍ ആരോപിച്ചു.
സംഭവത്തിന് പിന്നാലെ ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധപ്രകടനം നടത്തി. അക്രമികള്‍ക്കെതിരെ തക്കനടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഇതിനിടെ പ്രതിഷേധക്കാര്‍ ഇരുചക്ര വാഹനങ്ങളും പ്രദേശത്തെ തുണിക്കടയും കത്തിക്കാന്‍ ശ്രമിച്ചത്തോടെ പൊലീസ് ലാത്തിച്ചാര്‍ജിന് ഉത്തരവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *