മഹാ കുംഭമേളയിൽ വൻ തീപിടിത്തം
പ്രയാഗ് രാജിലെ മഹാ കുംഭമേളയിൽ വൻ തീപിടിത്തം; ടെൻ്റുകൾ കത്തിനശിച്ചു
തീപിടിത്തത്തിൻ്റെ യഥാർത്ഥ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.
തീ അണയ്ക്കുന്നതിനായി നിരവധി അഗ്നി ശമന യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്.
തീ അണയ്ക്കുന്നതിനായി നിരവധി അഗ്നി ശമന യൂണിറ്റുകൾ സ്ഥലത്
ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടന്ന മഹാ കുംഭമേളയിൽ ഞായറാഴ്ച വൈകുന്നേരം സെക്ടർ 19 ക്യാമ്പ്‌സൈറ്റ് പ്രദേശത്ത് രണ്ടോ മൂന്നോ സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതിനെ തുടർന്ന് വൻ തീപിടുത്തമുണ്ടായതായി ഉദ്യോഗസ്ഥർ പറഞ്ഞു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വേദിയിൽ ഇതിനകം നിർത്തിയിട്ടിരുന്ന നിരവധി ഫയർ ടെൻഡറുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
പോലീസ്, ഫയർ ഡിപ്പാർട്ട്‌മെന്റുകളുമായി ഏകോപിപ്പിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉടൻ തന്നെ ശ്രമങ്ങൾ ആരംഭിക്കുകയും ചുരുങ്ങിയ സമയത്തിനുള്ളിൽ തീ അണയ്ക്കുകയും ചെയ്തു.

