മാത്യു കുഴൽനാടൻ ശ്രദ്ധ)കേന്ദ്രമായി മാറുന്നു. ,
തിരുവനന്തപുരം :കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയിലേക്ക് ഒരാളെ നിർദ്ദേശിക്കാൻ എ കെ ആന്റണി യോട് സോണിയ ഗാന്ധി ആവശ്യപ്പെട്ടു വെന്നും ആന്റണി അതിനു മാത്യു കുഴൽനാടന്റെ പേര് നിർദ്ദേശിച്ചു എന്നുമുള്ള വാർത്ത കേരളത്തിലെ കോൺഗ്രസ് നേതാക്കളെ ഞെട്ടിച്ചു. പക്ഷെ ശക്തനായ ജോസഫ് വാഴക്കനെ മാറ്റി മുവാറ്റുപുഴ സീറ്റ് നേടിയപ്പോഴും അവിടെ നിന്ന് വിജയിച്ചപ്പോഴും പലരും കേരളത്തിൽ ഒരു പുതിയ നേതാവ് ജനിക്കുന്നത് ശ്രദ്ധിച്ചില്ല. പക്ഷെ കോൺഗ്രസിനു അതിന്റെ ഏറ്റവും വലിയ പിന്തുണ നൽകുന്ന ക്രിസ്ത്യൻ വിഭാഗത്തിൽ നിന്ന് ഒരു നേതാവ് ഇല്ല എന്നുള്ള കുറവ് മാത്യുകുഴൽനാടനിലൂടെ പരിഹരിക്കാൻ പോകുന്നുവെന്നാണ് കരുതപ്പെടുന്നത്. കേരള നിയമ സഭയിൽ ഇന്ന് പ്രതിപക്ഷ നിരയിൽ ഏറ്റവും ശ്രദ്ധിക്കപ്പെടുന്നത് മാത്യു കുഴൽനാടൻ തന്നെയാണ്. അടുത്ത യു ഡി എഫ് മന്ത്രിസഭയിൽ മാത്യു കുഴൽനാടൻ ഉണ്ടായിരിക്കുമെന്ന് ഉറപ്പാണ്. ഇന്ത്യയിലെ ഒരു പ്രമുഖ വക്കിലായ അദ്ദേഹത്തോട് എതിർക്കാൻ ഇപ്പോൾ ഉള്ള സിപിഎം ബുദ്ധി പോരാ.