എംഡിഎംഎയുമായി യുട്യൂബറും സുഹൃത്തും അറസ്റ്റിൽ
റിൻസി തന്റെ മാനേജരെന്ന് രീതിയിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് നടൻ ഉണ്ണി മുകുന്ദൻ
കൊച്ചി ∙ കൊച്ചിയിൽ എംഡിഎംഎയുമായി യുട്യൂബറും സുഹൃത്തും പിടിയിൽ. കോഴിക്കോട് സ്വദേശികളായ റിൻസിയും സുഹൃത്ത് യാസർ അറാഫത്തുമാണ് തൃക്കാക്കര പൊലീസിന്റെ പിടിയിലായത്. കാക്കനാട് പാലച്ചുവട്ടിലെ ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് 22.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്.
ഡാൻസാഫ് സംഘത്തിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു ഫ്ലാറ്റിൽ പരിശോധന നടന്നത്. ഇവർ എംഡിഎംഎ വിൽപ്പനക്കാരാണോയെന്നും സംശയമുണ്ട്. രാത്രി വൈകിയും പ്രതികളുടെ ഫ്ലാറ്റിൽ പരിശോധന നടന്നു. പരിശോധനയ്ക്ക് ശേഷം പ്രതികളെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി.റിൻസിക്കും യാസറിനും എവിടെ നിന്നാണ് എംഡിഎംഎ ലഭിച്ചതെന്നടക്കം അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. നാട്ടിൽ നിന്നുള്ള ഒരാളിൽ നിന്നാണ് എംഡിഎംഎ വാങ്ങിയതെന്നാണ് ഇരുവരും പൊലീസിനു നൽകിയിരിക്കുന്ന മൊഴി.അതിനിടെ കൊച്ചിയിൽ യൂടൂബർ എം.ഡി.എം.എയുമായി ഡാൻസാഫ് സംഘത്തിന്റെ പിടിയിലായ റിൻസി തന്റെ മാനേജരെന്ന് രീതിയിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് നടൻ ഉണ്ണി മുകുന്ദൻ.തന്നെക്കുറിച്ച് തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് വ്യക്തികളോടും പ്ലാറ്റ്‌ഫോമുകളോടും മാറി നിൽക്കണമെന്ന് ശക്തമായി അഭ്യർഥിക്കുന്നു. അത്തരം തെറ്റായ അവകാശവാദങ്ങൾ പ്രചരിപ്പിക്കുന്നത് തുടരുന്നതു കണ്ടാൽ അവർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുമെന്നും താരം വെളിപ്പെടുത്തി

