BusinessLOCALOthers

മെട്രോ നഗരമാകാൻ കൊതിച്ചു അങ്കമാലി

…………………………………….
അങ്കമാലി : കൊച്ചി മെട്രോ അങ്കമാലിയില്‍ എന്ന് എത്തും? കൊച്ചിന്‍ മെട്രോ യാഥാര്‍ത്ഥ്യമായപ്പോള്‍ യാത്രക്കാര്‍ ചോദിക്കുന്ന ചോദ്യമാണ്. പതിനായിരക്കണക്കിന് സീസണ്‍ യാത്രക്കാര്‍ ട്രെയിന്‍ മാര്‍ഗ്ഗം കൊച്ചിയിലേക്ക് ജോലിക്കും കച്ചവടത്തിനുമായി ദിനംപ്രതി യാത്ര ചെയ്യുന്നുണ്ട്. സമയത്തിന് ട്രെയിന്‍ ലഭിക്കാതെ ബസ് മാര്‍ഗ്ഗം യാത്ര ചെയ്യുന്നവര്‍ അതിലധികം വരും. അങ്കമാലിക്കാരുടെ യാത്ര ദുരിതത്തിന് അറുതിയായി മെട്രോ അങ്കമാലിയിലേക്ക് നീട്ടുന്നു എന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. മെട്രോ നഗരമായ കൊച്ചി നഗരത്തിലെ ജിസിഡിഎയുടെ പരിധിയില്‍ വരുന്ന പ്രദേശമാണ് അങ്കമാലി. ആലുവയില്‍ നിന്നും മെട്രോ പാത നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കും അങ്കമാലിക്കും നീണ്ടുന്നത് സംബന്ധിച്ച് യാഥാര്‍ത്ഥ്യത്തിലേക്കെത്തുമ്പോള്‍ ഏറെ കാലത്തെ യാത്ര സ്വപ്നമായിരിക്കും അത്. ഏകദേശം 20 കിലോമീറ്ററോളം വരുന്ന ആലുവ-അങ്കമാലി മെട്രോ പാതയില്‍ 14 സ്റ്റേഷനുകളുണ്ടാകുമെന്നാണ് ധാരണ. ഒരു കിലോമീറ്ററിന് ഏകദേശം 200 കോടി രൂപയാണ് മെട്രോ നിര്‍മ്മാണത്തിനുള്ള ചെലവ് പ്രതീക്ഷിക്കുന്നത്. ഈ പാത യാഥാര്‍ത്ഥ്യമായാല്‍ അങ്കമാലിയുടെ മറ്റ് പ്രദേശങ്ങളിലുള്ളവര്‍ക്കും ഗിഫ്റ്റ് സിറ്റിയുടെ പ്രദേശങ്ങളിലേക്കും അത് മൂലം യാത്ര സുഖമമാകും. പ്രതിദിനം പതിനായിരത്തിലധികം പേര്‍ ട്രെയിന്‍ മാര്‍ഗ്ഗം സീസണിലൂടെ യാത്ര ചെയ്യുമ്പോള്‍ മെട്രോ വന്നാല്‍ യാത്രക്കാര്‍ വര്‍ദ്ധിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല

എ. സെബാസ്റ്റ്യൻ
…………………………………………….

ചിത്രം വരച്ചത് കെ.വി.സുർജിത്ത്

Leave a Reply

Your email address will not be published. Required fields are marked *