BreakingKeralaOthers

ജനറൽ ആശുപത്രിയിൽ ലിഫ്റ്റ് തകരാറിലായ സംഭവത്തിൽ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വീണാ ജോർജ്

പത്തനംതിട്ട∙ ജനറൽ ആശുപത്രിയിൽ ലിഫ്റ്റ് തകരാറിലായ സംഭവത്തിൽ സമഗ്ര അന്വേഷണത്തിന് മന്ത്രി വീണാ ജോർജ് ആരോഗ്യ ഡയറക്ടർ ഡോ.കെ.ജെ.റീനയ്ക്ക് നിർദേശം നൽകി. കെട്ടിയുണ്ടാക്കിയ തുണി സ്ട്രെച്ചറിലാണു രോഗികളെ താഴേക്ക് ഇറക്കിയിരുന്നത്. നാലു ദിവസത്തിലേറെയായി ലിഫ്റ്റ് തകരാറിലാണെന്നും ദിവസവും ഏഴും എട്ടും രോഗികളെയാണ് ഇത്തരത്തിൽ തുണി സ്ട്രെച്ചറിൽ കൊണ്ടു പോകുന്നതെന്നും രോഗികളും കൂട്ടിരിപ്പുകാരും ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇത്തരത്തിൽ കൊണ്ടു പോകുമ്പോൾ രോഗി താഴെ വീണെന്നും ആരോപണം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് വിഷയത്തിൽ ആരോഗ്യമന്ത്രി സമഗ്ര അന്വേഷമത്തിന് നിർദേശം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *