മുല്ലപ്പെരിയാർ @ 136
ഇടുക്കി : മുല്ലപ്പെരിയാർ വീണ്ടും നിറഞ്ഞു കവിയുന്നു. അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലേക്ക് എത്തിക്കഴിഞ്ഞു.രാഷ്ട്രീയ ചർച്ചകളിൽ നിന്ന് മുല്ലപ്പെരിയാർ വിടവാങ്ങിയെങ്കിലും ഡാം അപകടാവസ്ഥയിൽ തന്നെയാണ് എന്നതാണ് യാഥാർത്ഥ്യം. ആയിരക്കണക്കിന് പേരുടെ ജീവന്റെ വിലയാണ് മുല്ലപ്പെരിയാർ.ഡാമിന്റെ സുരക്ഷയെ കേരളത്തിലെയും തമിഴ്നാട്ടിലെയും രാഷ്ട്രീയക്കാരും മറന്നു ഇനി അടുത്ത തിരഞ്ഞെടുപ്പ് ആകേണ്ടി വരും മുല്ലപ്പെരിയാർ വിഷയം സജീവ ചർച്ചയാവാനെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.

