വഖഫ് പ്രശ്‌നം പരിഹരിക്കാന്‍ സര്‍വകക്ഷി യോഗം വിളിക്കണം.ലത്തീന്‍ അതിരൂപത
തിരുവനന്തപുരം∙ മുനമ്പം വഖഫ് പ്രശ്‌നം പരിഹരിക്കാന്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്നും പ്രശ്നപരിഹാരത്തിന് സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ലത്തീന്‍ അതിരൂപത. ഇപ്പോള്‍ നടക്കുന്നത് മതസൗഹാര്‍ദം തകര്‍ക്കും വിധമുള്ള ഇടപെടലുകളാണെന്ന് ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോ പറഞ്ഞു. മുനമ്പത്ത് സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് പിന്തുണയുമായി തിരുവനന്തപുരത്ത് വിവിധ കത്തോലിക്കാ വിഭാഗങ്ങള്‍ രക്തസാക്ഷി മണ്ഡപത്തില്‍ സംഘടിപ്പിച്ച പ്രതിഷേധസംഗമത്തിൽ സംസാരിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്.ഒരു ജനതയുടെ നീതിക്കു വേണ്ടിയുള്ള പോരാട്ടമാണ് നടക്കുന്നത്. കേരളജനത അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി തുടങ്ങിയത് പ്രതീക്ഷയുള്ള കാര്യമാണ്. വൈകാരികമായി പ്രതികരിക്കണമെന്നും വിഷയം വര്‍ഗീയവല്‍ക്കരിക്കണം എന്നും ആഗ്രഹമുള്ള തല്‍പരകക്ഷികളുണ്ട്. മതസൗഹാര്‍ദത്തിന് ഒരു പോറലും സംഭവിക്കാതെ മുന്നോട്ടുപോകണമെന്നു പറയുമ്പോഴും പ്രശ്‌നത്തിന് ശാശ്വതപരിഹാരം വേണമെന്ന കാര്യത്തില്‍ ഒരു തരത്തിലുള്ള ഒത്തുതീര്‍പ്പുമില്ല. മുഖ്യമന്ത്രി സമരസമിതി പ്രതിനിധികളുടെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കുന്നത് സ്വാഗതാര്‍ഹമാണെന്നും ആര്‍ച്ച് ബിഷപ് പറഞ്ഞു.