മുസ്ലിം ലീഗ് ഇടതുപക്ഷത്തേക്ക്?
മലപ്പുറം : പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ മുസ്‌ലിം ലീഗ് പങ്കെടുക്കുന്നതിനെ സംബന്ധിച്ച ചർച്ചകൾ ചൂടുപിടിച്ചു. അതിനിടെ മുസ്ലിം ലീഗ് ഇടതുപക്ഷത്തേക്ക് നീങ്ങാനുള്ള സാധ്യതകൾ സജീവമാണ്.. കഴിഞ്ഞദിവസം മുൻമന്ത്രിയും മുസ്ലിം ലീഗിന്റെ നേതാവുമായ പി കെ കുഞ്ഞാലിക്കുട്ടി അത് സംബന്ധിച്ച സൂചനകൾ നൽകി കഴിഞ്ഞു.സിപിഎമ്മിന്റെ ക്ഷണത്തിൽ നന്ദിയുണ്ടെന്നും യുഡിഎഫ് കക്ഷിയെന്ന നിലയിൽ സാങ്കേതികമായി പങ്കെടുക്കാനാവില്ലെന്നുമാണ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്
പലസ്തീന്‍ വിഷയത്തില്‍ ലീഗിന് വ്യക്തമായ നിലപാടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.പലസ്തീൻ ഐക്യദാർഢ്യം ഒരു രാഷ്ട്രീയ പ്രശ്നമല്ലെന്നും ആരു വിളിച്ചാലും പങ്കെടുക്കാമെന്നുള്ളതാണ് നിലപാടെന്നും മുസ്ലിം ലീഗ് ആവർത്തിക്കുമ്പോഴും മുസ്ലിം ലീഗ് എൽഡിഎഫിനോട് അടുക്കുന്നു എന്ന സൂചനകൾ സജീവമാണ്. സുധാകരന്റെ പട്ടി പ്രയോഗവും മുസ്ലിം ലീഗ് നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്.മുസ്ലിം ലീഗ് പിളർന്നു, ഒരു വിഭാഗം ഇടതു പാളയത്തിൽ എത്താനുള്ള സാധ്യത തള്ളികളയാനാവില്ല.എന്തായാലും വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ചു കൂടുതൽ വ്യക്തത ഉണ്ടാവും.