പൗരത്വ നിയമത്തിന്റെ വിജ്ഞാപനം മുസ്ലീം ലീഗ് സുപ്രീം കോടതിയിലേക്ക്.
തിരുവനന്തപുരം: പൗരത്വ നിയമത്തിന്റെ വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചതിന് പിന്നാലെ സുപ്രീം കോടതിയെ സമീപിച്ച് മുസ്ലീം ലീഗ്.വിജ്ഞാപനം സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ടാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകന്‍ ഹാരിസ് ബീരാനാണ് മുസ്ലീം ലീഗിനായി ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഹര്‍ജി ഉടന്‍ പരിഗണിക്കണം എന്നാവശ്യപ്പെട്ട മുസ്ലീം ലീഗ് രജിസ്ട്രാര്‍ക്ക് കത്ത് നല്‍കുകയും ചെയ്തു.
പൗരത്വ അപേക്ഷക്ക് മറ്റ് സമുദായങ്ങള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ മുസ്ലീങ്ങള്‍ക്കും അതിന് സൗകര്യം നല്‍കണം എന്നും ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്. പൗരത്വം നിര്‍ണയിക്കാന്‍ മതം പരിഗണിക്കുന്നത് ഭരണാഘടനാ വിരുദ്ധമാണ് എന്നാണ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്. ഡി വൈ എഫ് ഐയും സമാന ആവശ്യം ഉന്നയിച്ചാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.