നരേന്ദ്രമോഡിയുടെ ജന പ്രീതി ഇടിയുന്നു
M A ചാക്കോച്ചൻ (പ്രത്യേക ലേഖകൻ)
ന്യൂഡൽഹി, പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ജനപ്രീതി വലിയ തോതിൽ കുറയുന്നതായി ഒരു ദേശീയ മാധ്യമം കഴിഞ്ഞ ദിവസം പുറത്ത് വിട്ട സർവ്വേ സൂചിപ്പിക്കുന്നു. തെരഞ്ഞെടുപ്പിന് ശേഷം മോഡിയുടെ ജനപ്രീതി നാല് ശതമാനം കുറഞ്ഞപ്പോൾ രാഹുൽ ഗാന്ധി യുടെ ജന പ്രീതി 8% വർധിച്ചു എന്നാണ് റിപ്പോർട്ട് പറയുന്നത്. കൂടാതെ രാഹുൽ കഴിഞ്ഞാൽ അമിത് ഷാ യുടെ ജനപ്രീതി കൂടിവരുന്നു. തൊട്ടു പിന്നിൽ യോഗി എത്തി. സെപ്റ്റംബർ മാസം മോഡി 75 വയസ് കടക്കുമ്പോൾ ബിജെപി യിൽ തന്നെ പിൻഗാമി വരുന്നുവെന്ന് സർവ്വേ പറയുന്നു. ഇപ്പോൾ തെരഞ്ഞെടുപ്പു നടന്നാൽ കോൺഗ്രസ് ഏഴു സീറ്റ് കൂടുതൽ നേടുമെന്നും സർവ്വേ റിപ്പോർട്ടിൽ ഉണ്ട്.