പാഠപുസ്തകത്തിൽ ബാബറി മസ്ജിദ് തകർത്തത് ഒഴിവാക്കിയത് വിവാദമാകുന്നു.
രാമക്ഷേത്ര നിർമ്മാണം ഉൾപ്പെടുത്തി. NCERT പന്ത്രണ്ടാം ക്ലാസിലെ പാഠപുസ്തക ഉള്ളടക്കത്തിലാണ് പുതിയ തീരുമാനം. ഗുജറാത്ത് കലാപവും പാഠപുസ്തകത്തിൽ നിന്നും ഒഴിവാക്കി
ന്യൂ ഡൽഹി : NCERTപാഠപുസ്തകത്തിൽ ബാബറി മസ്ജിദ് തകർത്തത് ഒഴിവാക്കി. രാമക്ഷേത്ര നിർമ്മാണം ഉൾപ്പെടുത്തി. NCERT പന്ത്രണ്ടാം ക്ലാസിലെ പാഠപുസ്തക ഉള്ളടക്കത്തിലാണ് പുതിയ തീരുമാനം. ഗുജറാത്ത് കലാപവും പാഠപുസ്തകത്തിൽ നിന്നും ഒഴിവാക്കി. NCERT നിയോഗിച്ച പാഠ്യ പുസ്തക പരിഷ്കരണ സമിതി സമർപ്പിച്ച റിപ്പോർട്ടിലാണ് പുതിയ നിർദേശം.
സമിതിയുടെ നിർദേശം അനുസരിച്ച് വിദ്വേഷം ജനിപ്പിക്കുന്ന തരത്തിലുള്ള രാഷ്ട്രീയ കാര്യങ്ങൾ ഒഴിവാക്കണം എന്നതായിരുന്നു. പന്ത്രണ്ടാംതര രാഷ്ട്രതന്ത്ര പാഠപുസ്തകത്തിൽ നിന്നുമാണ് ഈ വിഷയങ്ങൾ ഒഴിവാക്കുന്നത്.
കലാപങ്ങൾ ഒഴിവാക്കി പകരം രാമക്ഷേത്ര നിർമ്മാണം ഉൾപ്പെടെയുള്ള ഈ അടുത്ത കാലങ്ങളിലെ രാഷ്ട്രീയ സംഭവ വികാസങ്ങൾ ആകും ഉൾപ്പെടുത്തുക. പുതിയ പുസ്തകം ഈ അധ്യയന വർഷം മുതൽ നൽകും. 30,000 സ്കൂളുകളിൽ പാഠപുസ്തകം വിതരണം ചെയ്യും.
പുതിയ പാഠ്യ പദ്ധതി അനുസരിച്ചുള്ള പുസ്തകം NCERTയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. നേരത്തെയും ഇത്തരത്തിലുള്ള വിവാദ തീരുമാനം NCERTയുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു.