നെന്മാറ ദുരന്തം. പോലീസിന്റെ അനാസ്ഥ
തിരുവനന്തപുരം∙ പാലക്കാട് ജില്ലയിലെ നെന്മാറയില് വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതി ജാമ്യത്തില്‍ ഇറങ്ങി അതേ വീട്ടിലെ 2 പേരെ കൊലപ്പെടുത്തിയ, തോടെ പൊലീസിനെതിരെ ജനവികാരം ശക്തം. സമീപ കാലത്തു നടന്ന പല സംഭവങ്ങളും പോലീസിന്റെ അനാസ്ഥ പ്രകടമാക്കുന്നുണ്ട്.നെന്മാറയില് നടന്ന ദാരുണമായ സംഭവം പോലീസ് സംവിധാനത്തിന്റെ തകര്‍ച്ച വ്യക്തമാക്കുന്നതാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു . ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചു നാട്ടിലെത്തിയ പ്രതി ഭീഷണിപ്പെടുത്തിയതു സംബന്ധിച്ചു പരാതി നല്‍കിയിട്ടും നടപടി എടുക്കാത്ത പൊലീസ് ഈ കൊലപാതകങ്ങള്‍ക്ക് ഉത്തരം പറഞ്ഞേ മതിയാകൂ എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
‘‘ഒരു വീട്ടിലെ മൂന്നു പേരെയാണ് ഈ പ്രതി 2 തവണയായി കൊലപ്പെടുത്തിയത്. ഇതോടെ ഒരു കുടുംബത്തിലെ രണ്ടു പെണ്‍കുട്ടികള്‍ അനാഥരായി. പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ ഗുരുതര വീഴ്ചയ്ക്കു പുറമെ കൊലയാളിയെ ഇനിയും കണ്ടെത്താനായിട്ടില്ല. സംസ്ഥാനത്തെ ക്രമസമാധാനം പൂര്‍ണമായും തകര്‍ത്തു. സേനയെ രാഷ്ട്രീയവത്ക്കരിച്ചു നിര്‍വീര്യമാക്കിയതിന്റെ ദുരന്തഫലമാണു നെന്മാറയില് കണ്ടത്. ഇത്രയും അരാജകമായ സാഹചര്യം സംസ്ഥാനത്ത് ഇതിനു മുന്‍പ് ഉണ്ടായിട്ടില്ല. അനാഥരാക്കപ്പെട്ട ഈ പെണ്‍കുട്ടികളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണം. കുടുംബത്തിനു നഷ്ടപരിഹാരം നല്‍കാനും സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണം’’– പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
അതിനിടെ അന്ധവിശ്വാസത്തിനടിമയായ നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയുടെ ആക്രമണം ഭയന്ന്കഴിയുകയാണ് നാട്ടുകാര്‍. ചെന്താമര പകല്‍ പുറത്തിറങ്ങാറില്ലെന്നും, രാത്രിയാണ് സഞ്ചാരമെന്നും നാട്ടുകാര്‍ പറയുന്നു. പൊലീസുകാര്‍ക്കുപോലും ചെന്താമരയെ ഭയമാണെന്നാണ് അയല്‍വാസികളുടെ വാക്കുകള്‍. ജാമ്യത്തിലിറങ്ങി അരുംകൊലകള്‍ നടത്തിയ ചെന്താമര പൊന്തക്കാട്ടിലെവിടെയെങ്കിലും പതിയിരിപ്പുണ്ടോ എന്ന ഭയപ്പാടിലാണ് തങ്ങളെന്ന് സമീപവാസികള്‍ പറയുന്നു.

