അൽ അസ്ഹർ മെഡിക്കൽകോളേജ് ക്യാമ്പസിൽ ATM സ്ഥാപിക്കുന്നു
തൊടുപുഴ : അൽ അസ്ഹർ മെഡിക്കൽകോളേജ് ആൻഡ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ക്യാമ്പസിൽ പുതിയ ATM സ്ഥാപിക്കുന്നു. വിദ്യാർത്ഥികൾക്കും രോഗികൾക്കും സഹായകരമാകുന്ന കത്തലിക് സിറിയൻ ബാങ്ക് ATM സെന്ററിന്റെ ഉത്ഘാടനം ബാങ്ക്പ്രതിനിധികളുടെയും കോളേജ് മാനേജ്മെന്റ് പ്രതിനിധികളുടെയും സാന്നിധ്യത്തിൽ ബുധനാഴ്ച രാവിലെ 10 നു കോളേജ് ക്യാമ്പസിൽവച്ച് നടക്കും. ഇടുക്കി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു ചടങ്ങിൽ സംബന്ധിക്കും.