തൊടുപുഴ അൽ അസ്ഹർ എഞ്ചിനീയറിംഗ് & പോളിടെക്നിക് കോളേജിൽ ക്ലാസ്സുകൾ സെപ്റ്റംബർ 11 ന്
തൊടുപുഴ: തൊടുപുഴ അൽ അസ്ഹർ എഞ്ചിനീയറിംഗ് & പോളിടെക്നിക് കോളേജിൽ പുതിയ ബാച്ചിന്റെ ക്ലാസ്സുകൾ സെപ്റ്റംബർ 11 ന് ആരംഭിക്കും.രാവിലെ 10 മണിക്ക് അൽ അസ്ഹർ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയർമാൻ ഹാജി കെ എം മൂസ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ തൊടുപുഴ റീജിയണൽ ട്രാൻസ്‌പോർട് ഓഫീസറും ( എൻഫോഴ്സ്മെന്റ് വിഭാഗം ) പ്രശസ്ത സേവനത്തിന് മുഖ്യമന്ത്രിയുടെ ട്രാൻസ്‌പോർട്ട് മെഡലും കരസ്ഥമാക്കിയ പി എ നസീർ ഉത്ഘാടനം ചെയ്യും. അൽ അസ്ഹർ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ അഡ്വ കെ എം മിജാസ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അഡ്വ എസ് എസ് താജുദ്ധീൻ, പ്രിൻസിപ്പൽ ഡോ ഡി എഫ് മെൽവിൻ ജോസ്, പ്രൊഫ മനോജ് ഗോവിന്ദ്,അക്കാഡമിക് ഡയറക്ടർ പ്രൊഫ കെ എ ഖാലിദ്, അക്കാഡമിക് ഡീൻ പ്രൊഫ: നീഡ ഫാരിഡ്, കമ്പ്യൂട്ടർ വിഭാഗം മേധാവി പ്രൊഫ: കല ഒ എസ്, ജനറൽ വിഭാഗം മേധാവി പ്രൊഫ: സെമിമോൾ എൻ എ എന്നിവർ സംബന്ധിക്കും. ഒരു ലക്ഷം രൂപ ചിലവിൽ 2020 – 23 ബാച്ച് ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് വിഭാഗം വിദ്യാർത്ഥികൾ വകുപ്പ് മേധാവി അൽസ റോഷിന്റ മേൽ നോട്ടത്തിലും അഖിൽരാജ്, ജിൽസ് ജോഗി, അനന്ദു അശോക്, ബിബിൻ ബെന്നി എന്നീ വിദ്യാർത്ഥികളുടെ നേതൃത്വത്തിലും നിർമ്മിച്ച – 48 വോൾട് 75 വാട്ട് ബി എൽ ഡി സി മോട്ടോർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന മൾട്ടിപർപ്പസ് ഇലക്ട്രിക് വെഹിക്കിൾ റീജിയണൽ ട്രാൻസ്‌പോർട് ഓഫീസർ പി എ നസീർ അൽ അസ്ഹർ ഗ്രുപ്പ് ചെയർമാൻ ഹാജി കെ എം മൂസക്ക് കൈമാറും.8 മണിക്കൂർ ചാർജ് ചെയ്താൽ 300 കിലോഗ്രാം ഭാരം വഹിച്ചുകൊണ്ട് 30 കിലോമീറ്റർ വരെ ഇതിന് സഞ്ചരിക്കാനാകും. പ്രഗത്ഭ കോർപ്പറേറ്റ് പരിശീലകനായ പ്രൊഫ മനോജ് ഗോവിന്ദ്, കെ എസ് ഇ ബി എക്സിക്യൂട്ടീവ് എഞ്ചിനീയറും ട്രെയിനിങ്ങ് വിഭാഗം മേധാവിയുമായ പ്രൊഫ: കെ കെ നൗഷാദ്, മോട്ടിവേഷണൽ സ്പീക്കർ ജിജോ ചിറ്റാടി എന്നിവരുടെ ക്ലാസ്സുകളും തുടർന്നുള്ള ദിവസങ്ങളിൽ ഒരുക്കിയിട്ടണ്ട്.ഈ വർഷം പ്രവേശനം നേടിയ വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുക്കും. –