EducationKerala

അൽ അസ്ഹർ എഞ്ചിനീയറിംഗ് പോളിടെക്‌നിക് ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് വിദ്യാർത്ഥികൾ നിർമ്മിച്ച മൾട്ടിപർപ്പസ് ഇലക്ട്രിക് വാഹനം ശ്രദ്ധേയമായി.

അൽ അസ്ഹർ എഞ്ചിനീയറിംഗ് & പോളിടെക്നിക് കോളേജിൽ 2023 – 24 ബാച്ചിന്റെ ക്ലാസ്സുകളുടെ ഉത്ഘാടനവും 2020 – 23 ബാച്ച് പോളിടെക്‌നിക് ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് വിദ്യാർത്ഥികൾ നിർമ്മിച്ച മൾട്ടിപർപ്പസ് ഇലക്ട്രിക് വാഹനത്തിന്റെ ഫ്ലാഗ് ഓഫ്‌ കർമ്മവുംനടന്നു

തൊടുപുഴ: തൊടുപുഴ അൽ അസ്ഹർ എഞ്ചിനീയറിംഗ് & പോളിടെക്നിക് കോളേജിൽ 2023 – 24 ബാച്ചിന്റെ ക്ലാസ്സുകളുടെ ഉത്ഘാടനവും 2020 – 23 ബാച്ച് പോളിടെക്‌നിക് ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് വിദ്യാർത്ഥികൾ നിർമ്മിച്ച മൾട്ടിപർപ്പസ് ഇലക്ട്രിക് വാഹനത്തിന്റെ ഫ്ലാഗ് ഓഫ്‌ കർമ്മവും ഇടുക്കി റീജിയണൽ ട്രാൻസ്‌പോർട് ഓഫീസർ ( എൻഫോഴ്‌സ്‌മെന്റ് വിഭാഗം ) പി എ നസീർ നിർവഹിച്ചു. അൽ അസ്ഹർ ഗ്രൂപ്പ്‌ സ്ഥാപനങ്ങളുടെ ചെയർമാൻ ഹാജി കെ എം മൂസ അധ്യക്ഷത വഹിച്ചു. പ്രശസ്ത സേവനത്തിന് മുഖ്യമന്ത്രിയുടെ ട്രാൻസ്‌പോർട് മെഡൽ കരസ്ഥമാക്കിയ റീജിയണൽ ട്രാൻസ്‌പോർട് ഓഫീസർ പി എ നസീറിനെ ചടങ്ങിൽ ആദരിച്ചു. അൽ അസ്ഹർ സ്ഥാപനങ്ങളുടെ ഉപഹാരം ചെയർമാൻ ഹാജി കെഎം മൂസ സമ്മാനിച്ചു. അൽ അസ്ഹർ ഗ്രൂപ്പ്‌ മാനേജിങ് ഡയറക്ടർ അഡ്വ കെ എം മിജാസ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അഡ്വ എസ് എസ് താജുദ്ധീൻ, പ്രിൻസിപ്പൽ ഡോ ഡി എഫ് മെൽവിൻ ജോസ്, മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ഭാരത് ചന്ദ്രൻ,അക്കാഡമിക് ഡയറക്ടർ കെ എ ഖാലിദ്, അക്കാഡമിക് ഡീൻ നീഡ ഫാരിഡ്, കമ്പ്യൂട്ടർ വിഭാഗം മേധാവി കല ഒ എസ്, ജനറൽ വിഭാഗം മേധാവി സെമിമോൾ എൻ എ എന്നിവർ സംസാരിച്ചു.സംസ്ഥാത്തിന്റ വിവിധ ഭാഗങ്ങളിൽ നിന്നും വിവിധ കോഴ്സ്കളിൽ പ്രവേശനം നേടിയ 300 ലധികം വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു. 2020 – 23 ബാച്ച് പോളിടെക്‌നിക് ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് വിഭാഗം വിദ്യാർത്ഥികളുടെ ഒരു ലക്ഷം ചിലവ് വന്ന വാഹനനിർമ്മാനത്തിന് നേതൃത്വം നൽകിയ വകുപ്പ് മേധാവി അൽസ റോഷിനെയും പ്രൊജക്റ്റ്‌ അംഗങ്ങളായ അഖിൽരാജ്, ജിൽസ് ജോഗി, അനന്ദു അശോക്, ബിബിൻ ബെന്നി എന്നീ വിദ്യാർത്ഥികളെയും മുഖ്യാതിഥി പി എ നസീർ, ചെയർമാൻ ഹാജി മൂസ എന്നിവർ അഭിനന്ദിക്കുകയും മാനേജ്മെന്റ് ചിലവിൽ ക്യാമ്പസ്സിൽ സഞ്ചരിക്കാൻ പാകത്തിൽ ഒരു വാഹനം നിർമിച്ചുനൽകണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. വിദ്യാർത്ഥികൾ ക്യാമ്പസ്സിന് സമ്മാനിച്ച 48 വോൾട് 75 വാട്ട് ബി എൽ ഡി സി മോട്ടോർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന മൾട്ടിപർപ്പസ് ഇലക്ട്രിക് വാഹനത്തിന്റെ താക്കോൽ റീജിയണൽ ട്രാൻസ്‌പോർട് ഓഫീസർ പി എ നസീർ അൽ അസ്ഹർ ഗ്രുപ്പ് ചെയർമാൻ ഹാജി കെ എം മൂസക്ക് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *