അടവുനയം മാറ്റിപ്പിടിച്ച് കെ മുരളീധരൻ
കോഴിക്കോട് : രാഷ്ട്രീയ രംഗത്ത് പുതിയ ഉയരങ്ങൾ കീഴടക്കാനുള്ള അടവുനയത്തിൽ മാറ്റംവരുത്തി കെ മുരളീധരൻ. ലോകസഭയിലേക്ക് മത്സരിക്കാനില്ലെന്ന് ആവർത്തിച്ച് കെ.മുരളീധരൻ. പൊതുരംഗത്ത് നിന്ന് മാറി നിൽക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ല. പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന പരസ്യ പ്രതികരണം തൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ല. തൻ്റെ നേതാവ് രാഹുൽ ഗാന്ധി. നേതാക്കൾ പറയുന്ന പ്രസ്താവനകൾക്ക് മറുപടിയില്ല. ലോക്സഭയിൽ പോകാതെ നിയമസഭയിൽ പോകാൻ ആഗ്രഹിക്കുന്നില്ല. അത്തരം പ്രചരണങ്ങൾ അവഗണിക്കുന്നുവെന്നും കെ.മുരളീധരൻ. എന്നാൽ കെ.മുരളീധരന്റെ ഇത്തരം പ്രസ്താവനകൾ പുതിയ അടവുനയമായിട്ടാണ് എതിർ ചേരിയിലുള്ളവർ വ്യാഖ്യാനിക്കുന്നത്.

