മുഖഛായ മാറ്റി കണ്ണൂർ
കണ്ണൂരിന്റെ മുഖഛായ മാറ്റുന്ന രീതിയിലുള്ള ആറുവരി പാതയാണ് കണ്ണൂരിൽ എൻ എച്ച് 66 ന്റെ ഭാഗമായി ഒരുങ്ങുന്നത്.
കണ്ണൂർ : ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന എൻ എച്ച് 66 ന്റെ കണ്ണൂർ ജില്ലയിലെ നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്. കണ്ണൂരിന്റെ മുഖഛായ മാറ്റുന്ന രീതിയിലുള്ള ആറുവരി പാതയാണ് കണ്ണൂരിൽ എൻ എച്ച് 66 ന്റെ ഭാഗമായി ഒരുങ്ങുന്നത്. പയ്യന്നൂർ നഗരസഭാ മേഖലയിൽ നിർമ്മാണ പ്രവർത്തികൾ ഏതാണ്ട് അവസാന ഘട്ടത്തിലാണ്.
പയ്യന്നൂരിൽ വെള്ളൂർ പാലത്തിന് സമീപമുള്ള പാതയിൽ ക്രാഷ് ബാരിയറിന്റെ പണികളടക്കം പൂർത്തീകരിച്ചു കഴിഞ്ഞു. ഈ മേഖലയിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗത്തിൽ നടന്നതിന്റെ മാറ്റങ്ങൾ പ്രകടമാണ് . ഈ മേഖലയിലാകെ കോൺക്രീറ്റ് സംരക്ഷണ ഭിത്തിയുടെ പണികളാണ് നിലവിൽ പുരോഗമിക്കുന്നത്.
ഈ മേഖലയിലെ നിർമ്മാണത്തിന്റെ മറ്റൊരു സവിശേഷത പൂർണ്ണമായും സംരക്ഷണ ഭിത്തിക്കായി ആർ ഇ പാനൽ ഒഴിവാക്കിക്കൊണ്ട് കോൺക്രീറ്റ് ഭിത്തികളാണ് നിർമ്മിക്കുന്നത് എന്നതാണ്. വെള്ളൂരിലെ അണ്ടർ പാസിന്റെ പണികളും ദ്രുതഗതിയിൽ തന്നെയാണ് പുരോഗമിക്കുന്നത്. വെള്ളൂർ മേഖലയിൽ നിന്നും അടാട് മേഖല വരെയാണ് നിർദ്ദിഷ്ട പയ്യന്നൂർ ബൈപാസിന്റെ ദൂരം.
ഈ ദൂരത്തിനിടയിൽ പയ്യന്നൂർ പുഴയുടെ തീരത്തുകൂടിയാണ് ബൈപാസ് കടന്നുപോകുക. ആറുവരിപ്പാത പൂർത്തിയാകുമ്പോൾ ഈ വഴിയുള്ള യാത്ര അതിമനോഹരമായിരിക്കും. നിലവിൽ ഗർഡറുകൾ സ്ഥാപിക്കുന്ന പ്രവർത്തികളാണ് നടന്നുവരുന്നത്.