ഹോസൂരില്‍ പുതിയ അന്താരാഷ്ട്ര വിമാനത്താവളം
ഹോസൂര്‍: തമിഴ്‌നാട്-കര്‍ണാടക അതിര്‍ത്തിയിലെ വ്യവസായ നഗരമായ ഹോസൂരില്‍ പുതിയ അന്താരാഷ്ട്ര വിമാനത്താവളം വരുന്നു. തമിഴ്‌നാട് നിയമസഭയില്‍ മുഖ്യമന്ത്രി സ്റ്റാലിന്‍ ആണ് പുതിയ വിമാനത്താവളം പ്രഖ്യാപിച്ചത്. എന്നാല്‍ കേന്ദ്ര വ്യോമയാന വകുപ്പിന്റെ നിബന്ധന വെല്ലുവിളിയാകും.
മലയാളികള്‍ ഉള്‍പ്പടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ആയിരക്കണക്കിന് പേർ ബിസിനസ് ആവശ്യാര്‍ത്ഥം എത്തുന്ന നഗരമാണ് ഹോസൂര്‍. വിമാനത്താവളം വരുന്നത് ആഭ്യന്തര വ്യോമയാന വളര്‍ച്ചയ്ക്കും സഹായമാകും.