നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് ഏ സി ലോഫ്ലോർ സർവ്വീസുകൾ
കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കും തിരിച്ചും കോഴിക്കോടുനിന്നും എറണാകുളത്തുനിന്നും ഏ സി ലോ ഫ്ലോർ സർവ്വീസുകൾ ആരംഭിച്ചു..
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന വിമാനയാത്രക്കാർക്ക് ഏറെ പ്രയോജനപ്രദമാകുന്നരീതിയിലാണ് സർവീസുകൾ ക്രമീകരിച്ചിട്ടുള്ളത്.
കോഴിക്കോടു നിന്നും ഉച്ചയ്ക്ക് 02:00 മണിയ്ക്കും 04:00 മണിയ്ക്കും
06:00 മണിയ്ക്കുമായി മൂന്ന് സർവീസുകളാണ്
നെടുമ്പാശ്ശേരി വഴി എറണാകുളത്തേക്ക് ആരംഭിച്ചിട്ടുള്ളത് .
രാവിലെ 03:00 മണിയ്ക്കും 04:00 മണിയ്ക്കും 05:00 മണിക്കുമായാണ് എറണാകുളത്തു നിന്നും നെടുമ്പാശ്ശേരി വഴി കോഴിക്കോട്ടേയ്ക്കുള്ള സർവീസുകൾ ക്രമീകരിച്ചിട്ടുള്ളത്.
ഓൺ ലൈൻ റിസർവേഷൻ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.
www.onlineksrtcswift.com എന്ന ഓൺലൈൻ വെബ്സൈറ്റുവഴിയും.
ente ksrtc neo oprs എന്ന മൊബൈൽ ആപ്പുവഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം.

