BreakingKeralaOthers

മുപ്പത് വർഷം പിന്നോട്ട് പോകാനൊരുങ്ങി മമ്മുട്ടി

എറണാകുളം : വേഷ പകർച്ചകൊണ്ട് അഭ്രപാളികളിൽ വിസ്മയം തീർക്കുന്ന മെഗാസ്റ്റാർ മമ്മൂട്ടി മറ്റൊരു പരീക്ഷണത്തിന് ഒരുങ്ങുന്നു.എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് മുപ്പത് വർഷം പിന്നോട്ട് പോകാനൊരുങ്ങു കയാണ് മമ്മുട്ടി. 72 കാരനായ മമ്മൂട്ടി പുതിയ ചിത്രത്തിന് വേണ്ടിയാണ് മാറ്റത്തിലേക്ക് ചുവടുവെക്കുന്നത്. ബി ഉണ്ണികൃഷ്ണനാണ് എഐ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്.എഐ സാങ്കേതിക വിദ്യ വല്ലാതെ കൺട്രോൾ ചെയ്യുന്ന കാലത്തിലേക്കാണ് നമ്മൾ പോകുന്നത്. മലയാളത്തിൽ അടുത്തതായി ഉണ്ടാകാൻ പോകുന്നൊരു സിനിമ, അതിന്റെ വിശദാംശങ്ങളെക്കുറിച്ചൊന്നും ഞൻ പറയുന്നില്ല. അതിനകത്ത് 4 സീനിലോളം മമ്മൂട്ടി അഭിനയിക്കേണ്ടതായിട്ടുണ്ട്.സംവിധായകനും തിരക്കഥാകൃത്തുമായ ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *