BreakingKeralaLOCALOthers

തട്ടിപ്പിന്റെ മേൽ തട്ടിപ്പുമായി ദേശീയ പാത 544

എറണാകുളം : മംഗലപ്പുഴ പാലത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ തീരുന്നതുവരെ ദേശീയപാതയിലെ ടോൾ പിരിവ് നിർത്തിവയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നു.ദേശീയപാത544 ൽ ടോൾ പിരിവ് പലപ്പോഴും എതിർപ്പുകൾക്ക് കാരണമാക്കുന്നുണ്ട് . വലിയ തട്ടിപ്പാണ് ടോൾ പിരിവിന്റെ പേരിൽ നടക്കുന്നത്.ഭീമമായ തുകയാണ് ടോൾ ഇനത്തിൽ വാങ്ങുന്നത്. ദേശീയപാത 544 ൽ ആലുവ മേഖലയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നവീകരണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.മംഗലപ്പുഴ പാലത്തിന്‍റെ അറ്റകുറ്റപ്പണികളെ തുടർന്ന് ആലുവ ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.കഴിഞ്ഞ വെള്ളിയാഴ്ച മുതൽ 20 ദിവസത്തേക്കാണ് നിയന്ത്രണം. എറണാകുളം ഭാഗത്തേക്കുള്ള ഭാരമുള്ള വാഹനങ്ങൾ രാവിലെ മുതൽ അങ്കമാലി സിഗ്നൽ ജംഗ്ഷനിൽ നിന്ന് എംസി റോഡിലൂടെ പ്രവേശിച്ച് കാലടി വഴി തിരിഞ്ഞ് ആലുവ ഭാഗത്തേക്ക് പോകുമ്പോഴും യാത്രക്ലേശം രൂക്ഷമാണ്. നവീകരണം സംബന്ധിച്ച സംശയം യാത്രക്കാർക്കുണ്ട്. പാലം ബലപ്പെടുത്താൻ വേണ്ടിയാണെന്നാണ് ദേശീയ പാത അതോറിറ്റിയുടെ വിശദീകരണം

64 വർഷം പഴക്കമുള്ള മംഗലപ്പുഴ പാലം ആദ്യമായിട്ടാണ് ബലപ്പെടുത്തുന്നത്. ബലപ്പെടുത്തലിന്റെ മറവിൽ വലിയൊരു തട്ടിപ്പിന് കളമൊരുങ്ങുന്നതായാണ് സൂചന.20 ദിവസത്തിൽ പണി പൂർത്തികരിക്കാനാണ് നിർദേശം.

മണിക്കൂറുകൾ നീളുന്ന ക്യു ദേശീയപാതയിലൂടെയുള്ള യാത്രാ ദുസ്സഹമാക്കിയിട്ടുണ്ട്. മംഗലപ്പുഴ പാലത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ തീരുന്നതുവരെ ദേശീയപാതയിലെ ടോൾ പിരിവ് നിർത്തിവയ്ക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *