എം. വി. നികേഷ് കുമാർ പാലക്കാട് മത്സരിക്കുമോ?
M A ചാക്കോച്ചൻ (പ്രത്യേക ലേഖകൻ)
കൊച്ചി : റിപ്പോർട്ടർ ടി വി യിൽ നിന്ന് വിട്ട് നികേഷ് കുമാർ കണ്ണൂരിലുള്ള വീട്ടിലേക്ക് പോകുമ്പോൾ സി പി എമ്മിൽ സജീവമാകാനൊരുങ്ങുകയാണ് . ഇതോടെ നികേഷ് കുമാർ വീണ്ടും കണ്ണൂർ ജില്ലാ കമ്മറ്റിയിൽ തിരിച്ചെത്തുകയാണ്. 2026 ലെ അസംബ്ലി തെരഞ്ഞെടുപ്പിൽ മത്സരിക്കുവാനാണ്നികേഷ് കുമാർ ലക്ഷ്യം വെക്കുന്നത്. പക്ഷെ പാലക്കാട് അടുത്ത് വരുന്ന ഉപതിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥിയാക്കുവാൻ നീക്കമുണ്ട്. പാലക്കാട് സിപിഎം ന് വോട്ട് വിഹിതം കേവലം 25% മാത്രമായി ചുരുങ്ങി. കോൺഗ്രസ് ഒന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്തു ബിജെപി യും ആണ് നിലവിൽ. കോൺഗ്രസ്, ബിജെപി പാർട്ടികൾ അവരുടെ മെച്ചപ്പെട്ട സ്ഥാനാർഥികളെ തന്നെ രംഗത്ത് ഇറക്കുമെന്ന് ഉറപ്പാണ്. അതിനോടൊപ്പം നിൽക്കാൻ പറ്റുന്ന ഒരു സ്ഥാനാർഥിയെയാണ് സിപിഎമ്മിന് പാലക്കാട് ആവശ്യം. അവിടെ യാണ് നികേഷ് കുമാറിന്റെ സ്ഥാനം. സിപിഎം നിർദ്ദേശിച്ചാൽ അദ്ദേഹം അത് സ്വീകരിക്കും എന്നുറപ്പാണ്.

