BreakingEducationExclusiveKerala

നിർമ്മല കോളേജ് സമരം വ്യാജപ്രചരണമെന്ന് എസ്എഫ്ഐ

എറണാകുളം :മൂവാറ്റുപുഴ നിർമ്മല കോളേജിൽ ഒരു പ്രത്യേക മതവിഭാഗത്തിന് ആരാധന നടത്താൻ വേണ്ടി എസ്എഫ്ഐ സമരം നടത്തിയെന്ന വ്യാജപ്രചരണം അവസാനിപ്പിക്കണം.കേരളത്തിലെ ക്യാമ്പസുകൾ മതേതരമായി നിലനിർത്തുന്നതിന് വേണ്ടി എന്നും മുന്നിൽ നിന്നിട്ടുള്ള സംഘടനയാണ് എസ്.എഫ്.ഐ. ക്യാമ്പസുകളിൽ ഏതെങ്കിലും പ്രത്യേക മതസ്ഥരുടെ ആചാരാനുഷ്ഠാനങ്ങൾ ചെയ്യാൻ അനുവദിച്ചാൽ പിന്നീടത് മുഴുവൻ മതങ്ങളുടെയും ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന ഇടമായി മാറുമെന്നും അത് ക്യാമ്പസുകളുടെ മതേതര ബോധത്തെ ബാധിക്കുമെന്ന നല്ല ബോധ്യമുള്ള സംഘടനയാണ് എസ്.എഫ്.ഐ.എസ്.എഫ്.ഐസമരത്തിന് ആഹ്വാനം ചെയ്തു എന്ന പേരിൽ വ്യാപകമായി പ്രചരണം നടക്കുകയും പാർട്ടി ശക്തമായി വിഷയത്തിൽ ഇടപെടുകയും ചെയ്തതോടെയാണ് എസ്.എഫ്.ഐ നിലപാട് വ്യക്തമാക്കേണ്ടി വന്നത്.

Leave a Reply

Your email address will not be published. Required fields are marked *