തിരഞ്ഞെടുപ്പിനൊരുങ്ങി 5സംസ്ഥാനങ്ങൾ
ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് തീയതികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലുങ്കാന, മിസോറാം എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ്.
തീയതികൾ
രാജസ്ഥാനിൽ നവംബർ 23 നാണ് വോട്ടെടുപ്പ്.
മധ്യപ്രദേശിൽ നവംബർ 17 ന് വോട്ടെടുപ്പ്.
ഛത്തീസ് ഗഡിൽ രണ്ടുഘട്ടമായാണ് വോട്ടെടുപ്പ്. നവംബർ 7 നും 17 നും.
തെലങ്കാനയിൽ നവംബർ 30 ന് വോട്ടെടുപ്പ്.
ഡിസംബർ 3 നാണ് വോട്ടെണ്ണൽ.
40 ദിവസത്തിനകം, അഞ്ചു സംസ്ഥാനങ്ങളും സന്ദർശിച്ച് രാഷ്ട്രീയ കക്ഷികളുമായും, കേന്ദ്ര-സംസ്ഥാന സുരക്ഷാ ഏജൻസികളുമായും ചർച്ച ചെയ്തെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ അറിയിച്ചു. അഞ്ച് സംസ്ഥാനങ്ങളിലുമായി 16.14 കോടി ജനങ്ങളാണ് വിധിയെഴുതുക.
അഞ്ച് സംസ്ഥാനങ്ങളിലായി 679 അസംബ്ലി മണ്ഡലങ്ങളിൽ, 1.77 ലക്ഷം പോളിങ് സ്റ്റേഷനുകൾ സജ്ജമാക്കും. ഇതിൽ 1.01 ലക്ഷം സ്റ്റേഷനുകളിലും വെബ് കാസ്റ്റിങ് ഏർപ്പെടുത്തും. എല്ലാ സംസ്ഥാനങ്ങളിലും കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് വോട്ട് ചെയ്യുന്ന സ്ത്രീകളുടെയും പുരുഷന്മാരുടെയും അനുപാതം വർദ്ധിച്ചുവെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു

