രാഹുൽ ഗാന്ധിക്ക് കാരണം കാണിക്കൽ നോട്ടീസ്
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമർശത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ. ബി.ജെ.പി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. രാജസ്ഥാനിലെ ബാർമറിലെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് നടത്തിയ പ്രസംഗത്തിനെതിരെയാണ് ബിജെപി പരാതി നൽകിയത്.
പ്രധാനമന്ത്രിയെ ‘ദുശ്ശകുന’മെന്നും ‘പോക്കറ്റടിക്കാരൻ’ എന്നു പരാമർശിക്കുന്ന പ്രസംഗത്തിനെതിരെയാണ് ബിജെപി പരാതി നൽകിയത്. രാഹുലിന്റെ പ്രസംഗം പ്രധാനമന്ത്രിയെ അപമാനിക്കുന്നതാണെന്നാണ് ബിജെപി നിലപാട്.

