എൻ ആർ ഐ ഗ്ലോബൽ അവാർഡുകൾ മുൻ ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്താ ആർഡൺ, കേരള ടൂറിസം പോലീസ് ഉദ്യോഗസ്ഥൻ പി എസ് രഘു എന്നിവർക്ക്
ന്യൂഡൽഹി : കോൺഫെഡറേഷൻ എൻആർഐ വേൾഡ് അസോസിയേഷൻ നൽകുന്ന എൻ ആർ ഐ ഗ്ലോബൽ അവാർഡുകൾക്ക് മുൻ ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്താ ആർഡൺ, കേരള ടൂറിസം പോലീസ് ഉദ്യോഗസ്ഥൻ പി എസ് രഘു എന്നിവർ അർഹരായി. ജനുവരി 9 ന്യൂഡൽഹിയിൽ വച്ച് നടക്കുന്ന ഭാരതീയ ദിനാഘോഷ ചടങ്ങിൽ അവാർഡ് സമ്മാനിക്കും. കേരള പോലീസിന്റെ മികച്ച അന്വേഷണമികവിനുള്ള പുരസ്കാര മുൾപ്പെടെ നേടിയിട്ടുള്ള ഉദ്യോഗസ്ഥനാണ് പി എസ് രഘു. കേന്ദ്ര സംസ്ഥാന മന്ത്രിമാർ രാഷ്ട്രീയ നേതാക്കൾ വ്യവസായ പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.