KeralaOthersPolitics

എസ്എൻഡിപി-  എൻഎസ്എസ് ഐക്യ നീക്കം അടഞ്ഞ അധ്യായം

ചെങ്ങനാശ്ശേരി: SNDP NSS ഐക്യ നീക്കം അടഞ്ഞ അധ്യായമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. എസ്എൻഡിപി ഐക്യ നീക്കത്തിന് പിന്നിൽ രാഷ്ട്രീയ താത്പര്യമാണ്. രാഷ്ട്രീയ നീക്കം മനസിലായതുകൊണ്ടാണ് പിന്മാറ്റമെന്ന് സുകുമാരൻ നായർ പറഞ്ഞു. രൂപരേഖ പോലും തായാറാക്കാത്ത ഐക്യത്തിൽ എന്ന് തീരുമാനിച്ചിട്ട് കാര്യമില്ല. വെള്ളാപ്പള്ളി നടേശൻ പറഞ്ഞതുകൊണ്ട് ഐക്യം കാലഘട്ടത്തിന്റെ ആവശ്യമെന്ന് പറഞ്ഞതെന്ന് ജി സുകുമാരൻ നായർ പറഞ്ഞു. ഐക്യചർച്ചകൾക്ക് എൻഡിഎ നേതാവായ തുഷാർ വെള്ളാപ്പള്ളിയെ ദൂതനാക്കിയതിൽ എതിർപ്പുണ്ടെന്നും ഇക്കാര്യം എസ്എൻഡിപി യോഗത്തെ താൻ നേരിട്ടറിയിച്ചെന്നും ജി സുകുമാരൻ നായർ പ്രതികരിച്ചു. തുഷാർ വെള്ളാപ്പള്ളിയോട് ചർച്ചയ്ക്ക് വരേണ്ടതില്ലെന്ന് പറ‍ഞ്ഞിരുന്നതായും അദേഹം പറഞ്ഞു. സമദൂരം എന്നതിന് എതിരാണ് ഐക്യ നീക്കതമെന്ന് മനസിലായെന്ന് അദേഹം പറഞ്ഞു. ഐക്യ നീക്കം കാലത്തിന്റെ ആവശ്യമായിരുന്നു. എന്നാൽ പിന്നിലെ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് ബോധ്യപ്പെട്ടു. തുഷാർ വെള്ളാപ്പള്ളി ചർച്ചയ്ക്ക് അനുവാദം ചോദിച്ചിരുന്നെങ്കിലും അനുവാദം നൽകിയില്ല. രാഷ്ട്രീയക്കാരനെ അല്ല ചർച്ചയ്ക്ക് വിടേണ്ടതെന്ന് അദേഹം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *