BreakingKeralaPolitics

ഒ.ആർ.കേളു മന്ത്രിസഭയിലേക്ക്

തിരുവനന്തപുരം∙ സംസ്ഥാന മന്ത്രി സഭയിൽ നേരിയ അഴിച്ചുപണി.ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട കെ.രാധാകൃഷ്ണനു പകരം ഒ.ആർ.കേളു പിണറായി മന്ത്രിസഭയിൽ അംഗമാകും. മാനന്തവാടി എംഎൽഎയാണ് കേളു. പട്ടികജാതി പട്ടിക വർഗ വികസനം വകുപ്പാകും കേളു കൈകാര്യം ചെയ്യുക. രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്ന ദേവസ്വം വകുപ്പ് വി.എൻ. വാസവനും പാർലമെന്ററി കാര്യം എം.ബി. രാജേഷിനും നൽകി.
നിലവില്‍ സഹകരണ, തുറമുഖ വകുപ്പുകളുടെ ചുമതലയാണ് വി.എന്‍.വാസവനുള്ളത്. തദ്ദേശസ്വയംഭരണം, എക്സൈസ് എന്നിവയാണ് എം.ബി.രാജേഷിന്റെ ഇപ്പോഴത്തെ വകുപ്പുകൾ. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനത്തിനു സംസ്ഥാന സമിതി അംഗീകാരം നല്‍കുകയായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ മറ്റു ചില അഴിച്ചുപണികള്‍ കൂടി മന്ത്രിസഭയില്‍ ഉണ്ടാകുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ വന്നെങ്കിലും അത്തരം മാറ്റങ്ങളൊന്നും നിലവില്‍ വേണ്ട എന്ന് പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *