അന്വേഷണമികവ്. പി രാജ്കുമാർ ഉൾപ്പെടെ 9 പേർക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പോലീസ് മെഡൽ
ന്യൂഡൽഹി : അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഈ വർഷത്തെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു. കേരളത്തിൽനിന്ന് 9 പോലീസ് ഓഫീസർമാരാണ് പട്ടികയിൽ ഇടം നേടിയത്. കൊച്ചി സിറ്റി അസിസ്റ്റന്റ് കമ്മീഷണർ പി രാജ്കുമാര് ഈ ലിസ്റ്റിൽ ഉൾപ്പെടുന്നു. ദേശീയ ശ്രദ്ധ വരെ ആകർഷിച്ച കൊല്ലത്തെ വിസ്മയ കൊലക്കേസ് അന്വേഷണ മികവിനാണ് പി രാജകുമാറിന് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പോലീസ് മെഡൽ. ജനകീയപോലീസ് എന്ന വിശേഷണം എല്ലാംകൊണ്ടും അർഹിക്കുന്ന വ്യക്തിത്വമാണ് പി.രാജ് കുമാർ. അന്വേഷണ മികവിനൊപ്പം തന്നെ ജനകീയ പ്രശ്നങ്ങളിൽ പോലീസിന്റെ മുഖമായി മാറാനും പി.രാജ് കുമാർ എന്ന ഉദ്യോഗസ്ഥനു സാധിച്ചിട്ടുണ്ട്.

