പാലിയേറ്റീവ് കെയർ ദിനാചരണം
മുളന്തുരുത്തി: വൈസ്മെൻസ് ക്ലബ്ബ് ഓഫ് പൂത്തൃക്കയുടെ നേതൃത്വത്തിൽ ഒക്ടോബർ 12 പാലിയേറ്റീവ് കെയർ ദിനത്തിൽ
കിടപ്പു രോഗികളുടെ ആശ്രയ കേന്ദ്രമായ മുളന്തുരുത്തി തുപ്പംപടിയിലുള്ള ബേത്ലഹേം ജെറിയാട്രിക് ഹോം സന്ദർശിച്ച് കാരുണ്യ പ്രവർത്തനങ്ങൾക്ക് ക്ലബ്ബിൻ്റെ കൈത്താങ്ങു നൽകി. ക്ലബ്ബ് പ്രസിഡൻ്റ് ബിജു കെ.പീറ്റർ, സെക്രട്ടറി അബി .സി.പോൾ, ട്രഷറർ വി .ടി പത്മകുമാർ, ഡെപ്യൂട്ടി ഡിസ്ട്രിക്ട് ഗവർണർ റെജി പീറ്റർ, മാത്യു പോൾ, ദിവ്യ മെറിൻ ബിജു, ദീപ റെയ്ച്ചൽ ബിജു, ഹെഡ് വിൻ അബി എന്നിവർ പങ്കെടുത്തു. ബേത്ലഹേം ജെറിയാട്രിക് ഹോം സ്ഥാപക ഡയറക്ടർ ഫാദർ അനിൽ മൂക്ക നോട്ടിൽ ക്ലബ്ബംഗങ്ങൾക്ക് ഹോം പ്രവർത്തനങ്ങൾ വിശദീകരിച്ചു.