മൂത്രം ഒഴിപ്പിക്കാനും അന്യ സംസ്ഥാനക്കാരെ തേടുന്ന മലയാളി
M A ചാക്കോച്ചൻ (പ്രത്യേക ലേഖകൻ)
തലശ്ശേരി : ബാംഗ്ലൂർ പോലെയുള്ള മെട്രോ നഗരങ്ങളിൽ ബസ് സ്റ്റേഷനുകളിൽ മൂത്രം ഒഴിക്കാൻ ഫ്രീ ആണ്. അത് പോലും നാട്ടുകാരെ പിഴിയാനുള്ള വഴി ആയിട്ടാണ് കേരളത്തിൽ സർക്കാർ, നഗര സഭകൾ കാണുന്നത്. പിന്നെ എന്ത് ജനസേവനം ആണ് ഇവർ നിർവഹിച്ചുപോരുന്നത്. മൂത്രം ഒഴിക്കാൻ മുന്ന് രൂപ ചോദിച്ചു വരാനുള്ള മടി കൊണ്ടായിരിക്കും അന്യ സംസ്ഥാനക്കാരെ അതും ഏല്പിച്ചു ലാഭം നോക്കി ഇരിക്കുന്നത്. ഒരു ബസ് സ്റ്റാൻഡിൽ നിന്നും വാടക ഇനത്തിൽ എത്ര പണം ആണ് ഉണ്ടാക്കുന്നത്. അതിൽ എന്തെങ്കിലും ബസ് സ്റ്റാൻഡിൽ വരുന്ന പാവം ജനങ്ങൾക്ക് കൊടുക്കണം എന്ന് ഒരു വിചാരം പോലും ആർക്കും ഇല്ലല്ലോ. കഷ്ടം.