പി സി ചാക്കോ യു ഡി എഫിലേക്ക്
ആലപ്പുഴ : എൻ സി പി സംസ്ഥാന പ്രസിഡണ്ട് പിസി ചാക്കോ യുഡിഎഫിലേക്ക്. ഇതു സംബന്ധിച്ച പ്രാരംഭ ചർച്ചകൾ നടന്നുകഴിഞ്ഞതായാണ് സൂചന. യുഡിഎഫ് സ്ഥാനാർത്ഥിയായി നിയമസഭയിലേക്ക് എത്താനാണ് പിസി ചാക്കോയുടെ ശ്രമം.മുൻപ് കോൺഗ്രസിൽ നിന്ന് രാജി വച്ചു എൻ സി പിയിൽ ചേരുകയായിരുന്നു.കേരളത്തിൽ ഭരണമാറ്റം ഉണ്ടാകുമെന്നും കോൺഗ്രസ് നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ രൂപീകരിക്കുമെന്നുമുള്ള പ്രതീക്ഷ പി സി ചാക്കോയ്ക്കുണ്ട്. കേരള കോൺഗ്രസ് ജോസഫ് വിഭാഗവുമായി ലയന ചർച്ചകൾ അവസാന ഘട്ടത്തിലാണ്.