പി സി ചാക്കോ കേരള കോൺഗ്രസ് (ജോസഫ് )ലേക്ക്
തൊടുപുഴ : NCP പ്രസിഡന്റും മുൻ കോൺഗ്രസ് നേതാവുമായ പി സി ചാക്കോ കേരള കോൺഗ്രസ് (ജോസഫ് )ലേക്കെന്നു സൂചന. ഇതുസംബന്ധിച്ചു ചർച്ചകൾ കഴിഞ്ഞ ദിവസം നടന്നതായായി റിപ്പോർട്ടുണ്ട് .
NCP ദേശീയ തലത്തിൽ നില നിൽക്കുന്ന പ്രശ്നങ്ങൾ കേരള ഘടകത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. കേരള കോൺഗ്രസ് (ജോസഫ് ) ലെ വലിയൊരു വിഭാഗം നേതാക്കൾ ഈ നീക്കത്തെ സ്വാഗതം ചെയ്യുന്നുണ്ട്. എന്നാൽ കേരള കോൺഗ്രസിന്റെ മുതിർന്ന നേതാവായ മോൻസ് ജോസഫ് (MLA) ഉൾപ്പെടെയുള്ള മുതിർന്ന ചില നേതാക്കൾ ഈ നീക്കത്തിനെതിരെ എതിർപ്പ് അറിയിച്ചതായും സൂചനയുണ്ട് .

