വിവാദഫോട്ടോ വിശദീകരണവുമായി ടൊവിനോ തോമസ്.
തൃശൂർ : തന്‍റെ ഫോട്ടോയോ തന്നോടൊപ്പമുള്ള ഫോട്ടോയോ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് നിയമവിരുദ്ധമെന്ന് നടന്‍ ടൊവിനോ തോമസ്.
താൻ കേരള തെരഞ്ഞെടുപ്പ് കമ്മീഷന്റെ സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷൻ ആന്‍റ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ (SVEEP) അംബാസ്സഡർ ആയതിനാല്‍ തന്‍റെ ഫോട്ടോയോ തന്നോടൊപ്പമുള്ള ഫോട്ടോയോ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് ടൊവിനോ തോമസ് സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഇടതുമുന്നണി സ്ഥാനാര്‍ഥിയുമൊത്തുള്ള ടോവിനോയുടെ ഫോട്ടോ ഡിജിറ്റൽ പോസ്റ്റര്‍ ആക്കി സോഷ്യൽ മീഡിയയിൽ ഉപയോഗിച്ചതിന് പിന്നാലെയായിരുന്നു തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശിയായ നടൻ്റെ പ്രതികരണം.