BreakingKeralaLOCALPolitics

പിറവം നഗരസഭ ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് : അട്ടിമറി വിജയം നേടി യു. ഡി.എഫ്.

പിറവം :പിറവം നഗരസഭ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ അട്ടിമറി വിജയം നേടി യു. ഡി.എഫ്.
നറുക്കെടുപ്പിലൂടെ ആറാം ഡിവിഷൻ അംഗം ജിൻസി രാജു വിജയിച്ചു.

ആകെയുള്ള 27 അംഗ ഭരണസമിതിയിൽ എൽഡിഎഫിന് 14ഉം യു ഡി എഫ് 13 ഉം സീറ്റുകൾ ആയിരുന്നു ഉണ്ടായിരുന്നത്. എൽഡിഎഫിലെ ധാരണ പ്രകാരം ചെയർപേഴ്സൺ ആയിരുന്ന സിപിഐഎമ്മിലെ ഏലിയമ്മ ഫിലിപ്പ് രാജിവച്ചതിനെത്തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.

സിപിഐയിലെ ജൂലി സാബുവും കോൺഗ്രസിലെ ജിൻസി രാജുവാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്. ഇതിൽ മുൻ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പിൻ്റെ വോട്ട് അസാധുവായതിനെ തുടർന്ന് നറുക്കെടുപ്പിലൂടെ കോൺഗ്രസിലെ ജിൻസി രാജു തിരഞ്ഞെടുക്കപ്പെടുകയായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *