BreakingExclusiveIndiaOthers

അഹമ്മദാബാദ് വിമാനാപകടം.      ക്യാപ്റ്റൻ സ്വിച്ചുകള്‍ ഓഫാക്കിയോ?

ഒരു പൈലറ്റ് മറ്റേ പൈലറ്റിനോട് ഫുവല്‍ സ്വിച്ചുകള്‍ ഓഫ് ചെയ്തത് എന്തിനെന്ന് ചോദിക്കുന്ന വോയിസ് റെക്കോര്‍ഡ് ലഭിച്ചതായാണ് സൂചന

അഹമ്മദാബാദ് വിമാനാപകടത്തില്‍ ഫുവല്‍ സ്വിച്ചുകള്‍ ഓഫ് ചെയ്തത് ക്യാപ്റ്റനാണെന്ന് സംശയിക്കുന്നതായി റിപ്പോര്‍ട്ട്. എന്തിനാണാണ് സിച്ചുകള്‍ ഓഫ് ചെയ്തതെന്ന ചോദ്യം ഫസ്റ്റ് ഓഫീസര്‍ ക്യാപ്റ്റനോടാണ് ചോദിച്ചതെന്നും  റിപ്പോർട്ടുണ്ട്
അപകടസമയത്ത് വിമാനം പറത്തിയത് ഫസ്റ്റ് ഓഫീസറായിരുന്ന ക്ലൈവ് സുന്ദര്‍ ആണെന്നായിരുന്നു പുറത്തുവന്ന വിവരം. ക്യാപ്റ്റന്‍ സുമീത് സബര്‍വാള്‍ ആണ് ഒപ്പമുണ്ടായിരുന്നത്. ഒരു പൈലറ്റ് മറ്റേ പൈലറ്റിനോട് ഫുവല്‍ സ്വിച്ചുകള്‍ ഓഫ് ചെയ്തത് എന്തിനെന്ന് ചോദിക്കുന്ന വോയിസ് റെക്കോര്‍ഡ് ലഭിച്ചതായാണ് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്‍റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ(എഎഐബി) നേരത്തേ പുറത്തുവിട്ട പ്രാഥമിക റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.
പക്ഷേ ഏത് പൈലറ്റ് ആണ് ഈ ചോദ്യം ചോദിക്കുന്നതെന്ന വിവരം റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നില്ല. പൈലറ്റുമാരുടെ സംഭാഷണമടക്കം എടുത്തുപറഞ്ഞുള്ള റിപ്പോര്‍ട്ട് വിമര്‍ശനങ്ങള്‍ക്കും വഴിവച്ചിരുന്നു.

റിപ്പോര്‍ട്ട് സുതാര്യമല്ലെന്നും പൈലറ്റുമാരുടെ തലയില്‍ പഴിചാരാനാണ് ശ്രമമെന്നും എയര്‍ലൈന്‍ പൈലറ്റ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസ്താവനയിറക്കിയിരുന്നു. പ്രാഥമിക റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ നിഗമനങ്ങളിലേക്കെത്തരുതെന്നും അന്തിമറിപ്പോര്‍ട്ടിന് കാത്തിരിക്കാമെന്നുമായിരുന്നു‌‌ വ്യോമയാനമന്ത്രി കെ. രാംമോഹന്‍ നായിഡുവിന്‍റെ പ്രതികരണം

Leave a Reply

Your email address will not be published. Required fields are marked *