BreakingKeralaLOCAL

നോക്കുകുത്തിയായി കളക്ഷൻ ബൂത്ത്‌

എറണാകുളം : മറൈൻ ഡ്രൈവിൽ സ്ഥാപിച്ചിട്ടുള്ള വേസ്റ്റ് കളക്ഷൻ ബൂത്തുകൾ നിറഞ്ഞു കവിയുമ്പോഴും GCDA അധികാരികൾക്കു അനങ്ങാപ്പാറ നയം. പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കാൻ സ്ഥാപിച്ചിട്ടുള്ള കളക്ഷൻ ബൂത്തുകൾ നിറങ്ങുകവിഞ്ഞു. മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് യാതൊരു നടപടികളും GCDA അധികാരികൾ കൈക്കൊള്ളൂന്നില്ലെന്നു പരാതി. ആയിരക്കണക്കിന്പേർ ദിവസവും സന്ദർശിക്കുന്ന മറൈൻ ഡ്രൈവ് വൃത്തിയായി സൂക്ഷിക്കാൻ സന്ദർശകരേപ്പോലെ അധികാരികൾക്കും ഉത്തരവാദിത്വമുണ്ട്.കളക്ഷൻ ബൂത്ത്‌ നിറഞ്ഞതോടെ ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ വീണ്ടും പ്രദേശത്തു വ്യാപകമാകാൻ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *