BreakingIndiaOthers

രാജ്യത്തെ ആദ്യ ‘റിങ് മെട്രോ’ഉദ്ഘാടനം ഇന്ന്

ന്യൂഡൽഹി : രാജ്യത്തെ ആദ്യ ‘റിങ് മെട്രോ’ ഉൾപ്പെടെ ഡൽഹി മെട്രോയുടെ നിർണ്ണായകമായ പുതിയ പാതകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും. പിങ്ക് ലൈനിലെ 12.3 കിലോമീറ്റർ ദൈർഘ്യമുള്ള മജ്ലിസ് പാർക്ക് – മൗജ്പൂർ – ബാബർപൂർ പാതയും, മജന്ത ലൈനിലെ 9.9 കിലോമീറ്റർ ദൈർഘ്യമുള്ള ദീപാലി ചൗക്ക്- മജ്ലിസ് പാർക്ക് പാതയുമാണ് ഉദ്ഘാടനം ചെയ്യുന്നത്. ഇതോടൊപ്പം ഡൽഹി മെട്രോ ഫേസ് 5(A)-യുടെ കീഴിലുള്ള മൂന്നു പുതിയ ഇടനാഴികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും
മജ്‌ലിസ് പാർക്ക് മുതൽ മൗജ്പൂർ വരെയുള്ള പാതയിൽ ഒമ്പത് സ്റ്റേഷനുകളാണുള്ളത്. ഈ പാത വടക്കൻ ഡൽഹിയും വടക്കുകിഴക്കൻ ഡൽഹിയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തും. യമുനയ്ക്ക് കുറുകെയുള്ള പുതിയ പാലവും, മെട്രോ പാതയും റോഡ് ഫ്ലൈഓവറും ഒരേസമയം ഉൾക്കൊള്ളുന്ന ഡബിൾ ഡക്കർ പാലവും ഈ പാതയുടെ സവിശേഷതയാണ്. പുതിയ പിങ്ക് ലൈൻ പാത സജ്ജമാകുന്നതോടെ ഈ റൂട്ടിലെ വൃത്താകൃതിയിലുള്ള അലൈൻമെന്റ് പൂർത്തിയാകും. ഇതോടെയാണ് ഇത് രാജ്യത്തെ ആദ്യത്തെ സമ്പൂർണ റിങ് മെട്രോ ശൃംഖലയായി മാറുന്നത്.

Leave a Reply

Your email address will not be published. Required fields are marked *