BreakingCrimeEducationExclusiveKerala

സംസ്ഥാനത്തെ 65 അധ്യാപകർ പോക്സോ കേസ് പ്രതികൾ

പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ ജീവനക്കാരുടെ പേരിൽ നിലവിൽ 77 പോക്സോ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഇതിൽ 65 പേർ അധ്യാപകരും 12 പേർ അനധ്യാപകരുമാണ്. കേസിൽ ഉൾപ്പെട്ട ഒരാൾക്ക് നിർബന്ധിത പെൻഷൻ നൽകി. ഒമ്പതുപേരെ സർവീസിൽനിന്ന് പിരിച്ചുവിട്ടു.
ഇരയായവരെ സംരക്ഷിക്കുകയെന്നതാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത നയമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. സമയബന്ധിതമായി നടപടി പൂര്‍ത്തിയാക്കാത്ത കേസുകളുടെ ഫയല്‍, കെകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ തുടങ്ങിയവ ലഭ്യമാക്കി പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍ നടപടി സ്വീകരിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.
വൊക്കേഷനൽ ഹയർസെക്കൻഡറി വിഭാഗത്തിൽ മൂന്ന് പോക്സോ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പോക്‌സോ കേസിലുൾപ്പെട്ട സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ നിന്ന് 14 അധ്യാപകരെയും എയ്ഡഡ് മേഖലയിൽ നിന്ന് ഏഴ് അധ്യാപകരെയും സസ്‌പെൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *