പ്രകൃതി
കവിത
ലിതി ജീവരാജൻ
പ്രകൃതിയെ മറന്നുള്ള മനുഷ്യന്റെ പ്രവർത്തികൾ അതിരുകൾ കടന്നുള്ളതായി രുന്നു
എങ്കിലും മാനവൻ ദുരിതം വിതക്കുവാൻ
പുരോഗമനം എന്നൊരാശയം കണ്ട് പിടിച്ചു
പഴമയെ പാടെ മറന്നൊരു ജീവിത ശൈലിയിൽ
പുതുമയായ് ജീവിതം വിലസിടുന്നു
ദുരിതത്തിൽ പേമാരി മാടി വിളിച്ചൊരാ
പ്രകൃതി തൻ വികൃതി കാട്ടിടുന്നു
കാരുണ്യഭൂതനാം
സൃഷ്ഠിയെ പോലും
പുച്ഛിക്കുന്ന മാനവൻ
നീ വെറും നീർക്കുമിളയാണെന്ന് ഓർമ്മിക്കുക
ആവാം പുരോഗമന
ചിന്താഗതികൾ തൻ
പഴമയെ മറന്ന് നീ
അഹങ്കരിക്കരുത്
അഹന്ത എന്നൊരു ചിന്തകൾ പേറു മ്പോൾ
സൃഷ്ടിയെ പോലും
മറന്നിട്ടുന്നു
പ്രകൃതിക്കും ഹുങ്ക് തോന്നുമ്പോൾ വൻ
ദുരന്തമായ് ഭൂമിയിൽ
വിളയാടിടുന്നു
~