ജീവിതങ്ങൾ.
കവിത : ലിതി ജീവ രാജൻ
പുസ്തക താള് പോലെ,
നെഞ്ചിലെ തുടിപ്പ് പോലെ,
കണ്ണിലെ തടാകം പോലെ,
ജീവന്റെ തുടിപ്പുകൾ,
ഇടനെഞ്ചിൻ വിങ്ങലുകൾ,
തുടി കോട്ടും താളം പോൽ ആടി
തിമിർക്കും ജീവിതങ്ങൾജീവന്റെ സ്പന്ദങ്ങൾ
നിലയ്ക്കുമ്പോൾ
ചടുല നൃത്തചുവടുകൾ ആർക്കോവേണ്ടി ആടി തിമിർക്കുന്നു. നിലക്കാത്ത ഒഴുക്കിന്റെ നാദം പോലെ കാലം മാറിയിട്ടു
കോലം മാറാത്ത
മാറ്റത്തെ എന്തു വിളി
പ്പേര് വിളിക്കണം കഥനത്തിൽ കാടിന്യം എറുമ്പോഴും
മാറാത്ത മാറ്റത്തെ
കയ്പ്പായ് വിഴുങ്ങി മുന്നേറുന്നു ജീവത്യാഗം പോലെ??