വാഹനാപകടത്തിൽ പരിക്കേറ്റ അതിഥി തൊഴിലാളിയിൽ നിന്നും കണ്ടെടുത്തത് കഞ്ചാവ് ശേഖരം.
അങ്കമാലി : വാഹനാപകടത്തിൽ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ അതിഥി തൊഴിലാളിയിൽ നിന്നും കണ്ടെടുത്തത് കഞ്ചാവ് ശേഖരം. ബുധനാഴ്ച പുലർച്ചെ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ പശ്ചിമബംഗാൾ സ്വദേശി ഹസബുൾ ബിശ്വാസിൽ നിന്നുമാണ് മൂന്ന് കിലോകഞ്ചാവ് പോലീസ് പിടികൂടിയത്
ഹസബുൾ സഞ്ചരിച്ച ഓട്ടോ ചെങ്ങമനാട് ഭാഗത്ത് വച്ച് ബൈക്കുമായി കൂട്ടിയിടിച്ച് അപകടത്തിൽ പെടുകയായിരുന്നു : പരിക്കേറ്റ ഇയാളെയും ഓട്ടോ ഡ്രൈവറെയും അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തുടർന്ന് ഇയാളുടെ കൈവശം ഉണ്ടായിരുന്ന ബാഗിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത് : ഉടൻതന്നെ ആശുപത്രി അധികൃതർ അങ്കമാലി പോലീസിനെ വിവരം അറിയിച്ചു