KeralaLOCAL

ഓണാഘോഷത്തിന് മാറ്റു കൂട്ടി പോലീസിന്റെ തിരുവാതിരകളി .

തൃശൂര്‍ : കേരളം ഓണാഘോഷ ലഹരിയിൽ.ഓഫീസുകളിലും സ്ഥാപനങ്ങളിലും കടകളിലും എല്ലാം ഓണാഘോഷങ്ങൾ തകൃതിയായി പൊടി പൊടിക്കുകയാണ്. എന്നാൽ തൃശൂര്‍ കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം വേറിട്ടതായി. തിരുവാതിര കളിയായിരുന്നു ഇവിടത്തെ ആഘോഷങ്ങളില്‍ ശ്രദ്ധേയം. തിരുവാതിരകളി അവതരിപ്പിച്ചതാകട്ടെ എസ് സിപിഒ മുതല്‍ എസ് ഐമാര്‍ വരെയുള്ള പുരുഷ പൊലീസ് ഉദ്യോഗസ്ഥർ. ഇതോടെ കേസും കൂട്ടവും അവധി പറഞ്ഞ കൊടുങ്ങല്ലൂർ സ്റ്റേഷൻ ആഘോഷ തിമിർപ്പിലായി.

എസ് ഐമാരായ ജോബി, സെബി, ജിമ്പിള്‍, സാജന്‍, ജെയ്സന്‍,എഎസ്ഐമാരായ ബാബു, റെജി, ജഗദീഷ്, എസ് സിപിഒ ജാക്സണ്‍ എന്നിവരാണ് തിരുവാതിരയിലെ താരങ്ങള്‍. ആഘോഷത്തിന്റെ ഭാഗമായി നാടകം, വടം വലി, കാലാ-കായിക മത്സരങ്ങളും ഒരുക്കിയിരുന്നു. സിവിൽ പൊലീസ് ഓഫീസർ അഖിൽ ചായക്കൂട്ട് കൊണ്ടൊരുക്കിയ മഹാബലിയുടെ രൂപവും ആഘോഷത്തിന് മാറ്റ് കൂട്ടി. ഡിവൈ എസ് പി സലീഷ് എൻ.ശങ്കരൻ, സി ഐ ഇ ആർ ബൈജു, എസ് ഐ ഹരോൾഡ് ജോർജ്ജ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഓണാഘോഷം

Leave a Reply

Your email address will not be published. Required fields are marked *