334 രാഷ്ട്രീയ പാർട്ടികളെ ഒഴിവാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡൽഹി : രാജ്യത്തെ 334 രാഷ്ട്രീയ പാർട്ടികളെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ. 2019 മുതൽ ആറ് വർഷത്തേക്ക് ഒരു തിരഞ്ഞെടുപ്പിൽ പോലും മത്സരിക്കണമെന്ന അവശ്യ വ്യവസ്ഥ പാലിക്കാത്ത പാർട്ടികളാണിത്. ഇതോടെ ഈ പാർട്ടികൾക്ക് ഒരിടത്തും ഓഫീസുകൾ സ്ഥാപിക്കാൻ കഴിയില്ല.
ബീഹാർ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് പുതിയ നീക്കം. പട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ട പാർട്ടികൾക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സ്ഥാനാർത്ഥികളെ നിർത്താൻ കഴിയില്ല.
രജിസ്റ്റർ ചെയ്ത ഈ 334 അംഗീകാരമില്ലാത്ത രാഷ്ട്രീയ പാർട്ടികൾ (RUPP) രാജ്യത്തുടനീളമുള്ള വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ളതാണെന്ന് വോട്ടെടുപ്പ് പാനൽ അറിയിച്ചു.

