പൂതൃക്ക വൈസ് മെൻസ് ക്ലബ്ബ് ഒന്നാം സ്ഥാനത്ത്
അടിമാലി: അടിമാലിയിൽ വച്ച് നടന്ന വൈസ് മെൻ മിഡ് വെസ്റ്റ് ഇൻഡ്യാ റീജൻ സോൺ 3, ഡിസ്ട്രിക് 7 കൾച്ചറൽ മീറ്റിൽ വൈസ് മെൻസ് ക്ലബ്ബ് ഓഫ് പൂതൃക്ക ഒന്നാം സ്ഥാനം കരസ്ഥമാക്കി. ബെസ്റ്റ് മെനറ്റ്സ് പെർഫോർമർ അവാർഡ് പൂതൃക്ക വൈസ് മെൻസ് ക്ലബ്ബിലെ മെനറ്റ്സ് സെക്രട്ടറി സിന്ധു അജീഷും കരസ്ഥമാക്കി.
ഡിസ്ട്രിക്ട് ഗവർണർ ലൈജു ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ലഫ്. റീജനൽ ഡയറക്ടർ ടോമി ചെറുകാടിന്റെ സാന്നിദ്ധ്യത്തിൽ സിനി ആർട്ടിസ്റ്റ് ബിനു അടിമാലി എവർ റോളിംഗ് ട്രോഫിയും, ക്ലബ്ബിനു പ്രത്യേകമായി. ട്രോഫിയും നൽകുകയുണ്ടായി.
ക്ലബ്ബ് പ്രസിഡന്റ് റെജി പീറ്റർ , സെക്രട്ടറി ബിജു കെ.പീറ്റർ മെനറ്റ്സ് പ്രസിഡന്റ് ജാനിസ് റെജി, മെനറ്റ്സ് സെക്രട്ടറി സിന്ധു അജീഷ്, ലിംഗ്സ് പ്രസിഡന്റ് സൈറ ലിസ് അജീഷ്, പത്മകുമാർ വി.ടി. , അജീഷ് അത്തിക്കാടൻ, ആഷ്ലി റെജി, മിഷേൽ ജേക്കബ്, സ്റ്റീവൻ ഗീവ് അജീഷ് എന്നിവർ ചേർന്ന് ഉപഹാരങ്ങൾ ഏറ്റുവാങ്ങി.