പൂത്തൃക്ക വൈസ്മെൻ തയ്യൽ മെഷീനും കളിപ്പാട്ടങ്ങളും നൽകി
കോലഞ്ചേരി : പൂതൃക്ക വൈസ് മെൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ റീജണൽ പ്രോജക്ടായ തൊഴിലിടം പദ്ധതിയുടെ ഭാഗമായി വൈസ്മെനറ്റ്സിന്റെ നേതൃത്വത്തിൽ തയ്യൽ മെഷീനും ,കളിയിടം പദ്ധതിയുടെ ഭാഗമായി വൈസ് ലിങ്ക്സിന്റെ നേതൃത്വത്തിൽ പൂതൃക്ക അങ്കണവാടിക്ക് കളിപ്പാട്ടങ്ങളും നൽകി. ക്ലബ്ബ് പ്രസിഡന്റ് റെജി പീറ്റർ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ലഫ്. റീജണൽ ഡയറക്ടർ ടോമി ചെറുകാട്ട് ഉത്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പർ ടി.വി.രാജൻ, സോൺ സെക്രട്ടറി ജോർജ് ഇടപ്പാറ, ട്രഷറർ ജെയിംസ് ജോസഫ് രക്ഷാധികാരി സി.എം ജേക്കബ്, മെനറ്റ്സ് പ്രസിഡന്റ് ജാനിസ് റെജി, സെക്രട്ടറി സിന്ധു അജീഷ്, ലിങ്ക്സ് പ്രസിഡന്റ് സൈറ ലിസ് അജീഷ്, ബിജു കെ.പീറ്റർ എന്നിവർ സംസാരിച്ചു.